നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം 2 മണിക്ക്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (11:38 IST)
നടന്‍ കൊല്ലം സുധിയുടെ സംസ്‌കാരം 2 മണിക്ക് കോട്ടയം തോട്ടക്കാട് റീഫോര്‍മിഡ് ആഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് ഇന്ത്യ സെമിത്തേരിയില്‍ നടക്കും.പൊങ്ങന്താനത്തെ വീട്ടിലും പിന്നീട് പൊങ്ങന്താനം യുപി സ്‌കൂളിലും വാകത്താനം പഞ്ചായത്ത് കമ്മൂണിറ്റി ഹാളിലും പൊതു ദര്‍ശനമുണ്ടാവും.

ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായിട്ടാവും മൃതദേഹം സെമിത്തേരിയിലെത്തിക്കുക. വടകരയില്‍ നിന്നു പരിപാടികഴിഞ്ഞ് മടങ്ങിവരവേ തിങ്കളാഴ്ച്ച പുലര്‍ച്ചെയാണ് വാഹനാപകടത്തില്‍ സുധി മരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :