K FON Connection: കെ ഫോണ്‍ കണക്ഷന്‍ എടുക്കാന്‍ എന്താണ് ചെയ്യേണ്ടത്?

കെ ഫോണ്‍ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്

രേണുക വേണു| Last Modified ചൊവ്വ, 6 ജൂണ്‍ 2023 (09:10 IST)

K FON Connection: കേരളത്തില്‍ ഇന്റര്‍നെറ്റ് തരംഗം തീര്‍ക്കാന്‍ കെ ഫോണ്‍. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെയാണ് ഇടത് സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്‌കരിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് സംവിധാനം എത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കെ ഫോണ്‍ ആപ്പ് പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്. Ente KFON എന്നാണ് ആപ്പിന്റെ പേര്. ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ന്യൂ കസ്റ്റമര്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പ്രാഥമിക വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ബിസിനസ് സപ്പോര്‍ട്ട് സെന്ററില്‍ നിന്ന് നിങ്ങളെ ബന്ധപ്പെടും. തുടര്‍ന്ന് കണക്ഷന്‍ നല്‍കാന്‍ പ്രാദേശിക നെറ്റ് വര്‍ക്ക് പ്രൊവൈഡര്‍മാരെ ഏല്‍പ്പിക്കും.


ഒന്‍പത് പ്ലാനുകളാണ് നിലവില്‍ കെ ഫോണില്‍ ലഭ്യമായിട്ടുള്ളത്. 50 എംബിപിഎസ് വേഗതയില്‍ 5000 ജിബി ഡേറ്റ ആറ് മാസത്തേക്ക് ലഭിക്കുന്ന പ്ലാനിന് ഒരു മാസത്തേക്ക് 449 രൂപ മാത്രമാണ് താരിഫ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :