ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമിച്ച് ഇരുപതുകാന്‍, മഹാരാഷ്ട്ര സ്വദേശിയായ ഇയാളെ റെയില്‍വേ പോലീസ് പിടികൂടി

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 6 ജൂണ്‍ 2023 (10:24 IST)
ഓടുന്ന ട്രെയിനില്‍ തീ വയ്ക്കാന്‍ ശ്രമം. വടകരക്കും കോഴിക്കോടിനും ഇടയില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ ആണ് സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശിയായ 20കാരനെ റെയില്‍വേ പോലീസ് പിടികൂടി. മാനസിക വെല്ലുവിളി നേരിടുന്ന ആളാണോ എന്ന സംശയവും പോലീസിനുണ്ട്. ഇയാളെ യാത്രക്കാര്‍ പിടികൂടി ആര്‍പിഎഫിന് കൈമാറുകയാണ് ചെയ്തത്.

കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സിനുള്ളിലെ സ്റ്റിക്കറുകള്‍ പൊട്ടിച്ചെടുത്ത് അതില്‍ തീ കൊളുത്തുവാനാണ് ശ്രമിച്ചത്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു കണ്ണൂരില്‍ നിര്‍ത്തിയിട്ട ട്രെയിനിലെ ബോഗി തീയിട്ട് നശിപ്പിച്ചത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :