അനുബന്ധ വാര്‍ത്തകള്‍
- വിവാഹത്തിന് ഇനി 5 നാള്‍ കൂടി,നാല് ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകള്‍,രണ്‍ബീറിന്റെ വസതിയില്‍ കല്യാണം
- പത്ത് ഗ്രാമിന്റെ സ്വര്‍ണ്ണ നാണയം സമ്മാനം,ആര്‍ആര്‍ആര്‍ വിജയത്തിന്റെ സന്തോഷത്തില്‍ രാംചരണ്‍
- 'ആര്‍ആര്‍ആര്‍' സിനിമയായതിന് പിന്നിലെ കഷ്ടപ്പാട്, പിന്നാമ്പുറ കാഴ്ചകള്‍, വീഡിയോ
- 710 കോടി,'ആര്‍ആര്‍ആര്‍' സ്വന്തമാക്കിയത് ഒരൊറ്റ ആഴ്ചകൊണ്ട് !
- 100 കോടി അല്ല, 5 അഞ്ചു ദിവസം കൊണ്ട് 107 കോടി, ഒറ്റയ്ക്ക് 'ആര്‍ആര്‍ആര്‍' ഹിന്ദി പതിപ്പ്
ഹണിമൂണ്‍ ദക്ഷിണാഫ്രിക്കയില്‍,താരവിവാഹം ഏപ്രില്‍ 14 ന്, കല്യാണം തീരുംമുമ്പേ സിനിമ തിരക്കുകള്‍
ആരാധകര്‍ കാത്തിരിക്കുന്ന താരവിവാഹം ഏപ്രില്‍ 14 ന് നടക്കും. നാല് ദിവസങ്ങളായാണ് ചടങ്ങുകള്‍. രണ്‍ബീറിന്റെ ബാന്ദ്രയിലെ വസതിയില്‍ വിവാഹ തലേന്ന് മെഹന്ദി ചടങ്ങുകളും ഉണ്ടാകും. വിവാഹശേഷം രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും ഹണിമൂണിനായി ഇന്ത്യ വിടും.
ദക്ഷിണാഫ്രിക്കയിലേക്ക് ഹണിമൂണിനായി രണ്ടാളും പോകും എന്നാണ് വിവരം. വിവാഹ തിരക്കുകള്‍ തീരും മുമ്പേ ആലിയ സിനിമ ചിത്രീകരണത്തിനായി യുഎസിലേക്ക് പോകും.
നടിയുടെ ഹോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ഹാര്‍ട്ട് ഓഫ് സ്റ്റോണിന്റെ ചിത്രീകരണ സംഘത്തിനൊപ്പം നടി ചേരും. രണ്‍വീറിനും സിനിമ തിരക്കുകള്‍ ഉണ്ട്.രശ്മിക മന്ദാനയ്ക്കൊപ്പമുള്ള ആനിമല്‍ എന്ന ചിത്രമാണ് ഇനി തുടങ്ങാന്‍ ഉള്ളത്.സന്ദീപ് റെഡ്ഡി വങ്കയാണ് സംവിധാനം.