ടൂഷന് പോയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം : യുവാവ് പിടിയിൽ
കൊല്ലം : ടൂഷന് പോയ പെൺകുട്ടിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് പോലീസ് പിടിയിലായി. ചന്ദനത്തോപ്പ് കുഴിയം ഹരീഷ് ഭവനിൽ ഹരീഷ് എന്ന മുപ്പതുകാരനാണ് പോലീസ് പിടിയിലായത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് സുഹൃത്തിനൊപ്പം ട്യൂഷന് പോയപ്പോൾ രണ്ടാം കുട്ടി കെ.സി.മുക്കിനടുത്തെത്തിയപ്പോൾ വഴിചോദിക്കാൻ എന്ന വ്യാജേന യുവാവ് പെൺകുട്ടിയെ സമീപിക്കുകയായിരുന്നു. തുടർന്ന് നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തു.
എന്നാൽ അടുത്ത ദിവസവും പെൺകുട്ടിയുടെ സുഹൃത്തും ഇതേ സ്ഥലത്തെത്തിയപ്പോൾ യുവാവ് ഇവർക്കടുത്തെത്തി. തുടർന്നാണ് കിളികൊല്ലൂർ പോലീസിൽ പരാതി നൽകിയത്. കിളികൊല്ലൂർ പോലീസ് ഇൻസ്‌പെക്ടർ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.