ഓൺലൈൻ തട്ടിപ്പ് : യുവാവിന് 89.5 ലക്ഷം നഷ്ടമായി

എ കെ ജെ അയ്യര്‍| Last Modified ശനി, 9 മാര്‍ച്ച് 2024 (18:58 IST)
കണ്ണൂർ: ഓൺലൈൻ തട്ടിപ്പിലൂടെ ജില്ലയിലെ യുവാവിന് 89.5 ലക്ഷം രൂപ നഷ്ടപ്പെട്ടു. ഓൺലൈനിൽ പാർട്ടി ടൈം ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയത്. ടെലിഗ്രാം ആപ്പിലെ മെസേജ് കണ്ട് പണം നൽകിയ യുവാവിനാണ്‌ പണം നഷ്ടപ്പെട്ടത്. നിക്ഷേപിക്കുന്ന പണത്തിനു സമാനമായ ഉയർന്ന ലാഭം തിരികെ ലഭിക്കും എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

കണ്ണൂർ ജില്ലയിൽ കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഒരാൾക്ക് പതിനാറു ലക്ഷം രൂപയായിരുന്നു നഷ്ടപ്പെട്ടത്. പരിചയമില്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് മെസേജ്, ലിങ്കുകൾ എന്നിവ ലഭിച്ചാൽ തിരിച്ചു പ്രതികരിക്കരുത് എന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പടിഞ്ഞാറേകോട്ട സ്വദേശിനിക്ക് 37 ലക്ഷം രൂപയായിരുന്നു നഷ്ടപ്പെട്ടത്. ക്രിപ്റ്റോ ട്രേഡിംഗ് വഴി ലക്ഷങ്ങൾ സാമ്പാദിക്കാം എന്ന വ്യാജ വാഗ്ദാനത്തിൽ വീണാണ് ഇവർക്ക് പണം നഷ്ടപ്പെട്ടത്. തിരുവനന്തപുരത്തെ പൊങ്ങംമൂട് സ്വദേശിക്കും സമാനമായ രീതിയിൽ ഒമ്പതര ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :