സാമ്പത്തിക പ്രതിസന്ധി : കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കി

എ കെ ജെ അയ്യര്‍| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (13:34 IST)
കൊല്ലം: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്
കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനും ഭാര്യയും ജീവനൊടുക്കിയാതായി റിപ്പോർട്ട്. ഡിപ്പോയിലെ കണ്ടക്ടർ വിളക്കുടി മീനംകോട് വീട്ടിൽ വിജേഷ് (42), ഭാര്യ രാജി (36) എന്നിവരാണ് മരിച്ചത്.

ആവണീശ്വരത്ത് കഴിഞ്ഞ ദിവസം വാനിനു മുന്നിൽ ചാടി ഗുരുതരമായി പരുക്കേറ്റു രാജി മരിച്ചിരുന്നു. തുടർന്ന് വൈകിട്ടോടെ വിജേഷിനെ ആയിരവല്ലിപ്പാറയിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രാജിയുടെ മാതാവിനും വിജേഷിനും ഹൃദ്രോഗ ചികിത്സയ്ക്കായി ഏറെ പണം ചെലവായിരുന്നു. ഇതിനായി ഇവർ പലിശക്കാരിൽ നിന്നും മൈക്രോ ഫിനാൻസ് യൂണിറ്റുകളിൽ നിന്നും പണം വായ്പയെടുത്തിരുന്നു. മരിച്ച ദിവസം പോലും ഇവർ മൈക്രോ ഫിനാൻസ് വായ്പ തിരിച്ചടവിനുള്ള തുക കണ്ടെത്താൻ ശ്രമിച്ചിരുന്നെങ്കിലും അത് നടത്തില്ല. ഇതിനെ തുടർന്നാണ് ഇവർ ചെയ്തത് എന്നാണു പോലീസ് പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :