Covid India: 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം; സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെ

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 8 ജനുവരി 2024 (14:54 IST)
India:
രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് മൂലം നാലുമരണം. സജീവ കേസുകള്‍ 4000ന് മുകളില്‍ തന്നെയാണ് ഇപ്പോഴും ഉള്ളത്. പുതിയതായി രാജ്യത്ത് 605 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. സജീവ കേസുകള്‍ 4002 ആണ്. കേരളത്തില്‍ രണ്ടുപേരും കര്‍ണാടക, ത്രിപുര എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് മരിച്ചത്.
കേരളത്തില്‍70ഉം 81 ഉം വയസുള്ള രണ്ടു പുരുഷന്മാരാണ് മരിച്ചത്. ഇവര്‍ക്കുരണ്ടുപേര്‍ക്കും മറ്റുരോഗങ്ങള്‍ ഉണ്ടായിരുന്നു. കര്‍ണാടകയില്‍ ടിബി ബാധിതനായിരുന്ന 48കാരനും മരിച്ചു. രാജ്യത്ത് നേരിയ തോതില്‍ കൊവിഡ് കുറയുന്ന കാഴ്ചയാണ് കാണുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :