അനുബന്ധ വാര്‍ത്തകള്‍
- ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത
- കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
- മമ്മൂട്ടിയുടെ 'കാതല്‍' കേരളത്തില്‍ നിന്ന് എത്ര നേടി ? ആദ്യ നാല് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്
- സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
- സംസ്ഥാനത്ത് ഡിസംബര്‍ ഒന്നുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
കുട്ടിയെ കാണാതായിട്ട് 16 മണിക്കൂര്‍; നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്ന് പൊലീസ്
കൊല്ലം പൂയപ്പള്ളിയില്‍ നിന്ന് കുട്ടിയെ കാണാതായിട്ട് 16 മണിക്കൂര്‍ പിന്നിട്ടിരിക്കുകയാണ്. നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്. കൊല്ലം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലും തിരച്ചില്‍ തുടരുകയാണ്. കുട്ടിയെതട്ടിക്കൊണ്ടുപോയ സംഘത്തിലെ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ടിട്ടുണ്ട്. അതേസമയം സംഘം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു.
തട്ടിക്കൊണ്ടുപോകലിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹോണ്ട അമേസ് കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞു ചേട്ടനൊപ്പം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.