1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: അന്വേഷണം ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

Kollam
കൊല്ലം ജില്ലയിലെ ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റമറ്റതും  ത്വരിതവുമായ അന്വേഷണം ഉറപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പോലീസ് ഊര്‍ജിതമായി അന്വേഷിക്കുകയാണ്. സംഭവം സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
 
കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്നാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത്. ഹോണ്ട അമേസ് കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ട്യൂഷന്‍ കഴിഞ്ഞു ചേട്ടനൊപ്പം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അഭികേല്‍ സാറ റെജി എന്നാണ് കുട്ടിയുടെ പേര്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9946923282, 9495578999
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; ചുഴലിക്കാറ്റായി മാറാന്‍ സാധ്യത