സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 27 നവം‌ബര്‍ 2023 (14:56 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. ഇന്ന് പവന് 200രൂപയാണ് കൂടിയത്. 45,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 25 രൂപയാണ് ഉയര്‍ന്നത്. 5735 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

സ്വര്‍ണത്തിന് രണ്ടാഴ്ചക്കിടെ 1500രൂപയിലധികമാണ് വര്‍ധിച്ചത്. നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ശനിയാഴ്ച മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :