1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ യുവാവ് പിടിയിൽ

Rolled-Gold
കൊല്ലം : മുക്കുപണ്ടം പണയം വച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പണം തട്ടിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് പാലമൂട്ടിൽ ഹരിക്കുട്ടൻ എന്ന 23 കാരണാണ് പോലീസ് പിടിയിലായത്. മരുതൂർകുളങ്ങര ക്ഷേത്രത്തിനടുത്തുള്ള സ്ഥാപനത്തിൽ 36 ഗ്രാം വരുന്ന മുക്കുപണ്ടം പണയം വച്ച് ഇയാൾ ഒരു ലക്ഷം രൂപയാണ് തട്ടിയെടുത്തത്.

ഈ ഉരുപ്പടികൾ പിന്നീട് പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു കണ്ടെത്തിയത്. തുടർന്ന് പോലീസിൽ പരാതി നൽകി. കരുനാഗപ്പള്ളി പോലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. 
അടുത്ത ലേഖനം
ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്‌സാപ്പില്‍ അറിയിക്കാം