എ കെ ജെ അയ്യര്‍|
Last Modified ശനി, 17 ജൂണ്‍ 2023 (19:17 IST)
എറണാകുളം: മുക്കുപണ്ടം സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച് തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണഞ്ചേരി ഷഹനാസ് മൻസിലിൽ ശാനിഫ് എന്ന മുപ്പത്തിമൂന്നുകാരനാണ് പിടിയിലായത്.
പള്ളുരുത്തിയിലെ മരുന്നുകട ജംഗ്‌ഷനിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ചായിരുന്നു ഇയാൾ പണം തട്ടിയത്. സ്ഥാപന ഉടമ നൽകിയ പരാതിയിൽ കേസെടുത്തു പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. പള്ളുരുത്തി പോലീസ് ഇൻസ്‌പെക്ടർ കെ.എസ്.ജയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.