1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local News

പരാതി നല്‍കിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമൂട് പൊലീസ്

Kollam
പരാതി നല്‍കിയ യുവാവിനെകൊണ്ട് തിരിച്ച് തല്ലിച്ച് കൊല്ലം അഞ്ചാലുംമൂട് പൊലീസ്. പരാതി പരിഹരിക്കാന്‍ സ്റ്റേഷനില്‍ വിളിപ്പിച്ചാണ് എസ് ഐയുടെ നടപടി. തൃക്കരുവ സ്വദേശി സെബാസ്റ്റ്യനാണ് മര്‍ദ്ദനം ഏറ്റത്. രാഹുല്‍ അഞ്ചാലുംമൂടാണ് പൊലീസില്‍ പരാതിക്കാരന്‍. 
 
മര്‍ദ്ദനമേറ്റ തൃക്കരുവ സ്വദേശി സെബാസ്റ്റ്യന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. അടിക്കുപകരം അടികൊടുത്ത് പ്രശ്നം തീര്‍ക്കാമെന്ന് എസ് ഐ നിര്‍ദേശിച്ചു. രാഹുലിനോട് സെബാസ്റ്റ്യനെ അടിക്കാന്‍ ആവശ്യപ്പട്ടു. എസ്‌ഐയുടെ സാന്നിധ്യത്തില്‍ രാഹുല്‍ സെബാസ്റ്റനെ ചെകിട്ടത്ത് അടിച്ചു. ശേഷം രാഹുലിനെതിരെ കേസെടുക്കുകയും ചെയ്തു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കൊച്ചിയിൽ 500 കിലോ ചീഞ്ഞ ഇറച്ചി പിടികൂടി, കണ്ടെടുത്തത് വിവിധഹോട്ടലുകളിലേക്ക് ഷവർമ്മയ്ക്കായി സൂക്ഷിച്ച മാംസം