ശ്രീനു എസ്|
Last Modified തിങ്കള്‍, 9 ഓഗസ്റ്റ് 2021 (09:21 IST)
അഴിക്കലില്‍ മത്സ്യബന്ധനബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. കീര്‍ത്തന എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇതിന്റെ സ്രാങ്ക് സുഭാഷാണ് മരിച്ചത്. രാവിലെ നാലുമണിക്കാണ് അപകടം ഉണ്ടായത്. എട്ടുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്.
ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ടയാളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.