ശ്രീനു എസ്|
Last Modified ശനി, 7 ഓഗസ്റ്റ് 2021 (16:51 IST)
വലിയ ആഡംബരങ്ങളൊന്നും ഇല്ലാതെ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ വന്ന യൂറോപ്യന്‍ രാജ്യമാണ് സാന്‍ മറിനോ. വെറും അഞ്ചുപേരുമായിട്ടാണ് വന്നത്. പക്ഷെ പോകുമ്പോള്‍ മൂന്നുമെഡലും സ്വന്തമാക്കിയിരുന്നു. വെറും നാല് ഇനങ്ങളിലാണ് ഇവര്‍ മത്സരിച്ചത്. ജൂഡോ, ഷൂട്ടിങ്, നീന്തല്‍, ഗുസ്തി എന്നീ ഇനങ്ങളാണവ. ഷൂട്ടിങ്ങില്‍ ഒരു വെള്ളിയും വെങ്കലവും ഗുസ്തിയില്‍ നാലു വെങ്കലവും സാന്‍ മറിനോ സ്വന്തമാക്കി. ഗുസ്തിയില്‍ ഇന്ത്യയുടെ ദീപക് പൂന്യ പരാജയപ്പെട്ടത് സാന്‍മറിനോ താരത്തോടാണ്. ആശ്ചര്യമായ കാര്യം സാന്‍ മറിനോയുടെ ആകെ ജനസംഖ്യ 34000ത്തിനും താഴെയാണ് എന്നതാണ്.