പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനെതിരെ നടപടിയെടുത്താല്‍ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് കെടി ജലീല്‍

ശ്രീനു എസ്| Last Modified ശനി, 7 ഓഗസ്റ്റ് 2021 (16:09 IST)
പാണക്കാട് ഹൈദരലി ശിഹാബ്
തങ്ങളുടെ മകന്‍
മുഈനലി തങ്ങള്‍ക്കെതിരെ മുസ്ലിം ലീഗ് നടപടിയെടുത്താല്‍ പികെ കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്ന് കെടി ജലീല്‍. ഇ ഡി വിഷയത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ശബ്ദരേഖ പുറത്തു വിടേണ്ടി വരുമെന്നും ഇതോടെ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും കെടി ജലീല്‍ മുന്നറിയിപ്പ് നല്‍കി. മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന് ചേരാനിരിക്കെയാണ് കെ ടി ജലീലിന്റെ മുന്നറിയിപ്പ്. മുഈനലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം കുഞ്ഞാലിക്കുട്ടി പക്ഷം ആവശ്യപ്പെടുന്നുണ്ട്.

അതേസമയം കെടി ജലീലിനെതിരെ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം രൂക്ഷവിമര്‍ശനം നടത്തി. ഏതെങ്കിലും പാര്‍ട്ടി ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുന്നവര്‍ മുസ്ലീം ലീഗിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :