മുട്ടറ മരുതിമലയില്‍ മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കിടന്ന പെണ്‍കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (16:24 IST)
കൊല്ലത്ത് മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കിടന്ന കിടന്ന പെണ്‍കുട്ടികളടക്കം നാലുപേര്‍ അറസ്റ്റില്‍. കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശികളായ അതുല്യ(22) ശരണ്യ(22) അഖില്‍(19), ഉണ്ണി(19) എന്നിവരാണ് അറസ്റ്റിലായത്. മുട്ടറ മരുതിമലയിലാണ് ഏഴുപേര്‍ മദ്യലഹരിയില്‍ കിടന്നത്.

പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ക്ക് മദ്യം നല്‍കിയതിനാണ് ഇവരെ അറസ്റ്റുചെയ്തത്. മദ്യലഹരിയില്‍ കിടന്ന ഏഴുപേരെയും നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ആശുപത്രിയിലാക്കിയത്. പ്രായപൂര്‍ത്തിയാകാത്തവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :