സംസ്ഥാനത്ത് രണ്ടുഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു

ശ്രീനു എസ്| Last Modified ബുധന്‍, 21 ജൂലൈ 2021 (10:46 IST)
സംസ്ഥാനത്ത് രണ്ടുഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചവരുടെ എണ്ണം 50 ലക്ഷം കടന്നു. ഇന്നലെ വൈകുന്നേരം അഞ്ചുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 50,25,445 പേരാണ് രണ്ടുഡോസും സ്വീകരിച്ചവര്‍. ഇത് ഏകദേശം ആകെ ജനസംഖ്യയുടെ 14.35 ശതമാനമാണ്. അതേസമയം സംസ്ഥാനത്ത് ആദ്യഡോസ് സ്വീകരിച്ചവരുടെ എണ്ണം 1.22 കോടി കടന്നു. സംസ്ഥാനത്ത് ആകെ വിതരണം ചെയ്തത് 1.72 കോടിയിലധികം ഡോസ് വാക്‌സിനാണ്. ഇന്നലെ മാത്രം രണ്ടുലക്ഷത്തിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :