അനുബന്ധ വാര്‍ത്തകള്‍
- ജെയിലിൽ ശിവശങ്കറിന് പേനയും പേപ്പറും നൽകണം, വീഡിയോ കോൾ ചെയ്യാനും അനുമതി
- ബൈഡന് വിജയിച്ചതായി ഇലക്ട്രല്‍ കോളേജ് പ്രഖ്യാപിച്ചാല്‍ താന്‍ വൈറ്റ് ഹൗസില്‍ നിന്ന് മാറാമെന്ന് ട്രംപ്
- 24 മണിക്കൂറിനിടെ 43,082 പേർക്ക് രോഗബാധ, 39,379 രോഗമുക്തർ, രാജ്യത്ത് കൊവിഡ് ബാധിതർ 93 ലക്ഷം കടന്നു
- പരിശീലനത്തിനിടെ മിഗ്-29 പോർവിമാനം അറബിക്കടലിൽ തകർന്നുവീണു, പൈലറ്റിന്റെ കാണാതായി
- ലോകത്തിലെ ഏറ്റവും മോശം വായുമലിനീകരണമുള്ള പത്തില്‍ ഒന്‍പതു നഗരങ്ങളും ഇന്ത്യയില്‍!
കരുനാഗപള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി; ഒരാള്‍ മരണപ്പെട്ടു
കൊല്ലം കരുനാഗപള്ളിയില്‍ പത്രവിതരണക്കാര്‍ക്കിടയിലേക്ക് കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. കൊല്ലം തൊടിയൂര്‍ സ്വദേശി യൂസഫ് (65) ആണ് മരിച്ചത്.അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കേറ്റു.എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച് പത്രവിതരണക്കാര്‍ക്കിടയിലേക്ക് ഇടിച്ചു കയറിയത്. പത്രം വിതരണത്തിനായി തരംതിരിക്കുന്ന ജോലിയിലായിരുന്നു ഇവര്‍.
ഇരുപത്തിയഞ്ചിലധികം പത്രവിതരണക്കാര്‍ സ്ഥലത്തുണ്ടായിരുന്നു. ലോറി നിയന്ത്രണം വിട്ട് വരുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും യൂസഫ് ലോറിയുടെ അടിയില്‍ പെടുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തിയാണ് യൂസഫിനെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് രണ്ടു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് കരുതുന്നു.