ലോകത്തിലെ ഏറ്റവും മോശം വായുമലിനീകരണമുള്ള പത്തില്‍ ഒന്‍പതു നഗരങ്ങളും ഇന്ത്യയില്‍!

ശ്രീനു എസ്| Last Updated: വെള്ളി, 27 നവം‌ബര്‍ 2020 (09:55 IST)
ലോകത്തിലെ ഏറ്റവും മോശം വായുമലിനീകരണമുള്ള പത്തില്‍ ഒന്‍പതു നഗരങ്ങളും ഇന്ത്യയില്‍. ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. 2018 ല്‍ ഇന്ത്യയിലെ ഏഴു നഗരങ്ങളാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. അന്ന് ഗുരുഗ്രാമായിരുന്നു മുന്നില്‍. സ്ഥിതിമെച്ചപ്പെടുത്താന്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നും 10വര്‍ഷത്തേക്ക് 25ലക്ഷം കോടി രൂപ ചിലവഴിക്കേണ്ടി വരുമെന്നും പറയുന്നു.

പരിഹാരമാര്‍ഗങ്ങളായി ഡീസല്‍ ഉപയോഗം കുറയ്ക്കുക, പ്രകൃതി വാതകം, പുനരുപയോഗ ഊര്‍ജമാര്‍ഗങ്ങള്‍ എന്നിവ കൂട്ടുക, കര്‍ശനമായ കാര്‍ബണ്‍ നിര്‍ഗമന വ്യവസ്ഥകള്‍ നടപ്പാക്കുക, ഗംഗ ശുചീകരണം, മികച്ച ഊര്‍ജ കാര്യക്ഷമത എന്നിവയാണു റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :