1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kollam
നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തതില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. വ്യാഴാഴ്ചയായിരുന്നു കൊല്ലം വയലാ സ്വദേശി നിസാറുദ്ദീന്‍ ആത്മഹത്യ ചെയ്തത്. ഇദ്ദേഹം ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ലെന്നും അന്വേഷണം വേണമെന്നും കാണിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. 
 
കഴിഞ്ഞ എട്ടാം തിയതിയായിരുന്നു നിസാറുദ്ദീനെ മരത്തില്‍ നിന്ന് വീണ് പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കുടെ ചികിത്സയിലുണ്ടായിരുന്ന ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
അടുത്ത ലേഖനം
ഇത്ര ദിവസം പുതിയ കേസുകള്‍ ഇല്ലെന്ന് ഉറപ്പാക്കിയാല്‍ മാത്രമേ ഒരു പ്രദേശത്തെ ക്ലസ്റ്ററില്‍ നിന്ന് ഒഴിവാക്കുകയുള്ളു