അനുബന്ധ വാര്‍ത്തകള്‍
- ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന യുവതിയെ അതേ കേന്ദ്രത്തിലെ അന്തേവാസി പീഡിപ്പിച്ചു
- 'ആദ്യം കോഹ്ലിയെ പിടിച്ചുകെട്ടാനുള്ള പ്ലാൻ തയ്യാറാക്കണം, ബുമ്രയും ഷമിയും അപകടകാരികൾ'
- കൊവിഡ് സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ 93മത്സ്യ ചന്തകള്‍ അടഞ്ഞു തന്നെ കിടക്കും
- കരുത്തൻ ലുക്ക്, മാഗ്നൈറ്റിന്റെ കൺസെപ്റ്റ് മോഡൽ അവതരിപ്പിച്ച് നിസ്സാൻ
- വഴിയോരത്തും വീടുകളിലും കൊണ്ടുവന്നുള്ള മത്സ്യ വില്‍പ്പന സംസ്ഥാനത്ത് നിരോധിച്ചു
എന്താണ് കൊവിഡ് ക്ലസ്റ്റര്‍ ?
ഒരു പ്രത്യേക മേഖല കേന്ദ്രീകരിച്ച് അപ്രതീക്ഷിതമായി വന്‍തോതില്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോഴാണ് അതിനെ ക്ലസ്റ്റര്‍ ആയി തിരിക്കുന്നത്. ഉറവിടമറിയാത്ത ഒരു കേസെങ്കിലും ഉള്ളതും ആ പ്രദേശത്ത് രണ്ടില്‍ കൂടുതല്‍ കേസുകള്‍ പരസ്പര ബന്ധമില്ലാത്തതും ഉണ്ടെങ്കില്‍ അതിനെ അടിസ്ഥാനമാക്കിയാണ് ക്ലസ്റ്ററിന്റെ കോണ്ടാക്ട് ട്രെയിസിംഗ് തുടങ്ങുന്നത്.
അതൊരു മാര്‍ക്കറ്റോ, ആശുപത്രിയോ, തീരദേശമോ, സ്ഥാപനമോ, വാര്‍ഡോ, പഞ്ചായത്തോ, ട്രൈബല്‍ മേഖലയോ ഒക്കെയാകാം. ആ പ്രത്യേക മേഖലയില്‍ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നവരിലായിരിക്കും കൂട്ടത്തോടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാവുക.