1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kollam local news

കുട്ടികള്‍ക്ക് ആഹാരം വാങ്ങാനെന്ന വ്യാജേന പുറത്തിറങ്ങി കാമുകനൊപ്പം മുങ്ങി; കാമുകിയും കാമുകനും അറസ്റ്റില്‍

Kollam
കുട്ടികള്‍ക്ക് ആഹാരം വാങ്ങാനെന്നും പറഞ്ഞ് കാമുകനോടൊപ്പം ഒളിച്ചോടിയ സംഭവത്തില്‍ രണ്ടുപേരും പൊലീസിന്റെ പിടിയിലായി. കിളികൊല്ലൂര്‍ സ്വദേശിനി രജിത(34) യും കാമുകന്‍ സുധീഷ്(36) ഉം ആണ് പൊലീസിന്റെ പിടിയിലായത്.
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉപേക്ഷിച്ചാണ് രജിത കാമുകനൊപ്പം ഒളിച്ചോടിയത്. കുട്ടികള്‍ക്ക് ആഹാരം വാങ്ങാനെന്നും പറഞ്ഞാണ് ഇവര്‍ വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നീട് രജിതയെ കാണത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ കിളികൊല്ലൂര്‍ പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
 
ആലപ്പുഴയിലുള്ള സുധീഷിന്റെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 
അടുത്ത ലേഖനം
കൊവിഡ് പ്രതിരോധം: ഇന്ത്യ‌യ്‌ക്ക് 100 കോടി ഡോളറിന്റെ സഹായവുമായി ലോകബാങ്ക്