അനുബന്ധ വാര്‍ത്തകള്‍
- മത്സ്യബന്ധന മേഖലയ്ക്ക് 20,000 കോടി,മൃഗരോഗ നിയന്ത്രണത്തിന് 13,343 കോടി
- 20 ലക്ഷം കോടി പാക്കേജ്: കൃഷി അനുബന്ധ മേഖലയ്ക്ക് ഊന്നൽ നൽകി മൂന്നാം ഘട്ട പ്രഖ്യാപനം
- ലോക്ക്ഡൗൺ: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഗാർഹിക അതിക്രമങ്ങൾ വർധിച്ചതായി പഠനം
- സംസ്ഥാനസർക്കാറിന്റെ ആവശ്യം തള്ളി കേന്ദ്രം, പ്രവാസികൾക്ക് 14 ദിവസം സർക്കാർ ക്വാറന്റൈൻ നിർബന്ധമെന്ന് ഹൈക്കോടതിയിൽ
- കൊവിഡ് 19നെ പ്രതിരോധിയ്ക്കാൻ 'ഫാർമസ്യൂട്ടിക്കൽ കോക്ടെയിൽ' ഒരുക്കാൻ ഗവേഷകർ
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 16 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് 5 പേർക്കും മലപ്പുറം 4 പേർക്കും കോഴിക്കോട് രണ്ടുപേർക്കും കൊല്ലം, പാലക്കാട്, കാസര്‍കോട് എന്നിവിടങ്ങളിൽ ഓരോ ആളുകൾക്കുമാണ് ഇന്ന് രോഗം പോസിറ്റീവായത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 7 പേർ വിദേശത്ത് നിന്നും വന്നവരാണ്. തമിഴ്നാട്ടിൽ നിന്നും വന്ന 4 പേർക്കും മുംബൈയിൽ നിന്നും വന്ന രണ്ടുപേർക്കും രോഗബാധയുണ്ടായി. രണ്ടുപേർക്ക് സമ്പർക്കം വഴിയാണ് രോഗമുണ്ടായത്.