കൊല്ലത്ത് ഓട്ടോയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (10:46 IST)
കൊല്ലത്ത് ഓട്ടോറിക്ഷയും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരിയുമാണ് മരിച്ചത്. മറ്റൊരു യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൊല്ലം ചാത്തന്നൂര്‍ സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനില്‍ ഇന്ന് രാവിലെ ആയിരുന്നു സംഭവം. മിനി ലോറി ഓവർ സ്പീഡ് ആയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഓട്ടോറിക്ഷയിലേക്ക് ഇടിച്ച് കയറിയ മിനിലോറിയുടെ ഡ്രൈവറെ നാട്ടുകാർ പിടികൂടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :