അവിഹിതബന്ധം ചോദ്യംചെയ്തു, ഭാര്യയെ സ്റ്റേഷനിൽ വച്ച് ക്രൂരമായി മർദ്ദിച്ച് എസ്ഐ, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Modified ബുധന്‍, 12 ഫെബ്രുവരി 2020 (13:23 IST)
അവിഹിതബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ പൊലീസ് സ്റ്റേഷനിൻവച്ച് ക്രൂരമായി മർദ്ദിച്ച് എസ്ഐ. മധ്യപ്രദേശ് മനവാറിലെ ഗാൻധ്വിനി പൊലീസ് സ്റ്റേഷനിലാണ് സംഭവം ഉണ്ടായത്. പൊലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചതായി സബ്‌ഡിവിഷണൽ പൊലീസ് ഓഫീസർ വ്യക്തമാക്കി.

മറ്റൊരു സ്തീയുമായുള്ള ബന്ധം ചോദ്യം ചെയ്തതോടെ സ്റ്റേഷൻ ചുമതലയുള്ള നരേന്ദ്ര സൂര്യവാൻഷി ഭാര്യയെ മർദ്ദിക്കുകയായിരുന്നു. കഴുത്തിന് പിടിച്ചും, വസ്ത്രത്തിൽ കുത്തിപ്പിടിച്ചും, മുടിയിൽ പിടിച്ചുവലിച്ചുമായിരുന്നും മർദ്ദനം. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്.

സ്റ്റേഷനിലുണ്ടായിരുന്ന മറ്റു പൊലീസ് ഉദ്യോഗസ്ഥർ എസ്ഐയെ തടയാൻ ശ്രമിയ്ക്കുന്നത് വീഡിയോയിൽ കാണാം. ചെരുപ്പൂരി ഭാര്യയെ അടിയ്ക്കാനും എസ്ഐ ശ്രമിയ്ക്കുന്നുണ്ട്. ഇത് മറ്റു പൊലീസുകാർ ചേർന്ന് തടയുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :