ബിക്കിനി ധരിച്ചതിന് അറസ്റ്റ്, ശരീരം ടൌവ്വല്‍ കൊണ്ട് മറയ്ക്കാൻ ശ്രമിച്ച് പൊലീസ്, വീഡിയോ !

വെബ്‌ദുനിയ ലേഖകൻ| Last Updated: ശനി, 8 ഫെബ്രുവരി 2020 (15:52 IST)
ബിക്കിനി ധരിച്ച വിനോദസഞ്ചാരിയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് മാലദ്വീപ് പൊലീസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. മാലദ്വീലെ മാഫൂഷിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ബിക്കിനി ധരിച്ചെത്തിയ വിനോദ സഞ്ചാരിയെ പൊലീസ് തടയുകയായിരുന്നു. ബിക്കിനി ധരിച്ച് നടക്കാനാകില്ല എന്ന് പൊലിസ് യുവതിയെ അറിയിയിച്ചു. എന്നാൽ ഇത് അത് അനുസരിയ്ക്കാൻ യുവതി തയ്യാറായില്ല. ഇതോടെ പൊലീസും യുവതിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു.

തുടർന്ന് കാര്യങ്ങൾ ബലപ്രയോഗത്തിലേയ്ക്ക് നീങ്ങി. ബലം പ്രയോഗിച്ച് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരാൾ ടവൽകൊണ്ട് യുവതിയുടെ ശരീരം മറയ്ക്കുന്നതും വീഡിയോയിൽ കാണം. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം വലിയ വിവാദമായി. യുവതിയോട് മോഷമായി പെരുമാറിയതിന് മലദ്വീപ് പൊലീസ് ക്ഷമാപണം നടത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :