അടിച്ചുഫിറ്റായി കുടിവെള്ള ടാങ്കിന്റെ മുകളിൽ നൃത്തം ചെയ്‌ത യുവാവിനെ സാഹസികമായി താഴെയിറക്കി

ആലപ്പുഴ, മദ്യം, നൃത്തം, പൊലീസ്, രക്ഷാപ്രവര്‍ത്തനം, Alappuzha, Dance, Police, Rescue Operation
ആലപ്പുഴ| അനിരാജ് എ കെ| Last Modified വ്യാഴം, 13 ഫെബ്രുവരി 2020 (15:48 IST)
മൂക്കറ്റം കുടിച്ച് ഫിറ്റായി വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നൃത്തം ചെയ്യുകയും ബഹളം വയ്ക്കുകയും ചെയ്‌ത യുവാവിനെ അതിസാഹസികമായി താഴെയിറക്കി. നാട്ടുകാര്‍ യുവാവിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയിക്കാത്തതിനാല്‍ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് ‘ഓപ്പറേഷന്‍’ വിജയകരമായി പൂര്‍ത്തിയാക്കിയത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീഴാതിരിക്കാന്‍ യുവാവിന്‍റെ കൈയും കാലും നാട്ടുകാര്‍ ലുങ്കി ഉപയോഗിച്ച് കെട്ടിയിട്ടു. അതിന് ശേഷം ഫയര്‍ഫോഴ്‌സെത്തി വല ഉപയോഗിച്ച് യുവാവിനെ താഴെയെത്തിക്കുകയായിരുന്നു.

ആറാട്ടുപുഴ കള്ളിക്കാട് അകത്തു കായലിൽ സുമേഷ്(34) ആണ് മദ്യപിച്ച് ലക്കുകെട്ട് നാട്ടുകാരെ കുഴപ്പത്തിലാക്കിയത്. കളിക്കാട് എകെജി നഗറിലുള്ള കുടിവെള്ള ടാങ്കിന്റെ മുകളില്‍ വലിഞ്ഞുകയറിയാണ് ഇയാള്‍ നൃത്തം തുടങ്ങിയത്. അവിടെ നിന്നു വീണാല്‍ ജീവനോടെ തിരിച്ചുകിട്ടില്ലെന്ന് നാട്ടുകാര്‍ പലതവണ പറഞ്ഞുനോക്കിയെങ്കിലും അതൊന്നും കാര്യമാക്കാതെ സുമേഷ് നൃത്തം തുടരുകയായിരുന്നു.

ഇതോടെ നാട്ടുകാര്‍ ടാങ്കിന് മുകളില്‍ കയറി യുവാവിനെ ലുങ്കി ഉപയോഗിച്ച് ബന്ധിച്ചു. അതിനുശേഷം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചു. തൃക്കുന്നപ്പുഴ പൊലീസും ഹരിപ്പാട് നിന്നു ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം സമയത്തെ പരിശ്രമത്തിനൊടുവിലാണ് സുമേഷിനെ താഴെ എത്തിക്കാനായത്.

പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :