കൊച്ചിയില്‍ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവം; യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (08:46 IST)
കൊച്ചിയില്‍ യുവാവിനെ ലോഡ്ജ് മുറിയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ ജിതിന്‍, ഭാര്യ ഹസീന, അന്‍ഷാദ് എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം എട്ടിനാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. വൈക്കം സ്വദേശിയായ യുവാവിനെയാണ് ഇവര്‍ കെട്ടിയിട്ട് കവര്‍ച്ച നടത്തിയത്. തൃപ്പൂണിത്തുറയില്‍ ഹോം നേഴ്‌സിങ് സര്‍വീസ് നടത്തുന്ന ആളാണ് യുവാവ്.

ജോലി അവസരത്തിനായി ഹസീന യുവാവിനെ സമീപിക്കുകയായിരുന്നു. വാട്‌സ്ആപ്പ് വഴി ഹസീന യുവാവിനോട് പണം ആവശ്യപ്പെട്ടു. ഓണ്‍ലൈനായി പണം അയച്ചു തരാമെന്ന് പറഞ്ഞിട്ടും ലോഡ്ജില്‍ വരാനാണ് യുവതി ആവശ്യപ്പെട്ടത്. ഇത് പ്രകാരം ലോഡ്ജില്‍ എത്തുമ്പോള്‍
ഹസീനയുടെ ഭര്‍ത്താവും അന്‍ഷാദും ചേര്‍ന്ന് യുവാവിനെ കെട്ടിയിട്ട് തട്ടിപ്പ് നടത്തുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :