കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (15:40 IST)
കൊച്ചിയില്‍ വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. എറണാകുളം സൗത്ത് അറ്റ്‌ലാന്‍ഡിസ് ജംഗ്ഷന് സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന പുഷ്പവല്ലിയാണ് മരിച്ചത്. 57 വയസ്സ് ആയിരുന്നു. ഇവര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഇന്ന് ഉച്ചയോടെയാണ് അപകടം ഉണ്ടായത്. സംഭവ സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പുഷ്പവല്ലിയുടെ വീട്ടില്‍ പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അയല്‍വാസി വീട്ടില്‍ ഓടിയെത്തിയപ്പോള്‍ കട്ടിലില്‍ കിടക്കുകയായിരുന്ന പുഷ്പവല്ലിയുടെ ശരീരത്തില്‍ തീ ആളിപ്പടരുന്നതാണ് കണ്ടത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :