ഫ്രീഡം ടു ട്രാവല്‍: ഇന്ന് കൊച്ചി മെട്രോയില്‍ ഏതു സ്റ്റേഷനിലിറങ്ങാനും 10 രൂപ ടിക്കറ്റ്

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 15 ഓഗസ്റ്റ് 2022 (11:03 IST)
ഫ്രീഡം ടു ട്രാവല്‍ പദ്ധതിക്ക് കീഴില്‍ ഇന്ന് കൊച്ചി മെട്രോയില്‍ ഏതു സ്റ്റേഷനില്‍ ഇറങ്ങാനും 10 രൂപ ടിക്കറ്റ് മതി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ ആകര്‍ഷകമായ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് ഏത് സ്റ്റേഷനിലേക്കും യാത്ര ചെയ്യാന്‍ 10 രൂപ നല്‍കിയാല്‍ മതിയാകും. ആസാദി മഹോത്സവത്തിന്റെ കീഴില്‍ ഫ്രീഡം ടു ട്രാവല്‍ പദ്ധതിക്ക് കീഴിലാണ് ഈ ഓഫര്‍. ഇന്ന് രാവിലെ ആറുമണിമുതല്‍ 11 മണിവരെ ആകും അവസരം ഉണ്ടാകുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :