സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 22 ഏപ്രില്‍ 2022 (19:54 IST)
സംസ്ഥാനത്ത് വരുന്ന അധ്യയന വര്‍ഷത്തെ പ്രവേശനോത്സവം ജൂണ്‍ ഒന്നിനു നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 27ന് ആരംഭിക്കും. സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങ് തിരുവനന്തപുരത്ത് നടക്കും. കോവിഡ് കാലത്ത് പുറത്തിറക്കിയ 'തിരികെ സ്‌കൂളിലേക്ക്' എന്ന മാര്‍ഗരേഖ പാലിച്ചാകും പ്രവേശനോത്സവമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
2017
18 മുതല്‍ 2021
22 വരെയുള്ള അധ്യയന വര്‍ഷങ്ങളിലായി സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുതുതായി 9,34310 വിദ്യാര്‍ഥികള്‍ പുതുതായി പ്രവേശനം നേടിയെന്നു മന്ത്രി ചൂണ്ടിക്കാട്ടി. അക്കാദമിക മെച്ചപ്പെടലിനു മുന്‍തൂക്കം നല്‍കിയാണ് അടുത്ത അധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. അധ്യയന രീതിയില്‍ കാലാനുസൃതമായ മാറ്റം വരുത്തും.