1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

കൊച്ചിയില്‍ പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു

Kochi
കൊച്ചിയില്‍ വിദ്യാര്‍ത്ഥിനിയെ തെരുവ് നായ കടിച്ചു. പ്ലസ്ടുവിദ്യാര്‍ത്ഥിനിയെയാണ് നായ കടിച്ചത്. പരീക്ഷ എഴുതാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. പറവൂര്‍ ഗവ. ബോയിസ് ഹയര്‍ സെക്കന്ററി സ്‌കൂളിലാണ് സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇടുതു കൈയിലാണ് കടിയേറ്റത്. പിന്നീട് വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതി. കഴിഞ്ഞ മാര്‍ച്ച് 28ന് അധ്യാപികയെ തെരുവ് നായ കടിച്ചിരുന്നു. അധ്യാപികയുടെ കാലിലാണ് കടിയേറ്റത്.  
അടുത്ത ലേഖനം
ഓഫീസി‌ൽ ഒറ്റപ്പെട്ടു, ജോലി നഷ്ടപ്പെടുമെന്ന് ഭയന്നു: ആത്മഹത്യ ചെയ്‌ത സിന്ധുവിന്റെ ഡയറി പോലീസ് കണ്ടെടുത്തു