1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kochi local News

പറവൂരില്‍ ഒരുമാസം മാത്രം പ്രായമുള്ള ഏഴുനായ്ക്കുട്ടികളെ ചുട്ടുകൊന്നു; പിന്നില്‍ രണ്ടു സ്ത്രീകള്‍

Kochi
സംസ്ഥാനത്ത് നായകളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. പറവൂരില്‍ ഒരുമാസം മാത്രം പ്രായമുള്ള ഏഴുനായ്ക്കുട്ടികളെ ചുട്ടുകൊന്നു. മാഞ്ഞാലി ഡയമണ്ട് മുക്കിലാണ് സംഭവം. പിന്നില്‍ രണ്ടു സ്ത്രീകളാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ തള്ളനായക്കും പൊള്ളലേറ്റിട്ടുണ്ട്.
 
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്ന ദയ എന്ന സംഘടനയുടെ പ്രതിനിധികള്‍ സ്ഥലത്തെത്തി. സംഭവത്തില്‍ ആലങ്ങാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 
അടുത്ത ലേഖനം
മുകേഷ് അംബാനി 100 ബില്യൺ ഡോളർ ക്ലബിലേക്ക്