ഗര്‍ഭിണിയായ പൊലീസുകാരിയെ വെടിവച്ചുകൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് താലിബാന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (11:55 IST)
ഗര്‍ഭിണിയായ പൊലീസുകാരിയെ വെടിവച്ചുകൊലപ്പെടുത്തിയത് തങ്ങളല്ലെന്ന് താലിബാന്‍. മധ്യഘോര്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഫിറോസ്‌കോയിലെ തന്റെ കുട്ടികളുടെ മുന്നില്‍ വച്ചാണ് നെഗാര്‍ എന്ന പോലീസുകാരി കൊലചെയ്യപ്പെട്ടത്. ഇതിനുപിന്നാലെ കൊലക്ക് പിന്നില്‍ താലിബാനാണെന്നും താലിബാന്‍ പ്രതികാരം ചെയ്യുകയാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് വിശദീകരണവുമായി താലിബാന്‍ എത്തിയത്. ബിബിസിയോടാണ് താലിബാന്‍ ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നില്‍ വ്യക്തി വൈരാഗ്യമോ മറ്റെന്തെങ്കിലുമോ ആകാമെന്ന് താലിബാന്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :