കൊച്ചി: കൊച്ചിയിലെ ഇടപ്പള്ളി പള്ളിയിൽ ഉപേക്ഷിച്ച തങ്ങളുടെ കുഞ്ഞിനെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കൾ എറണാകുളം ശിശുക്ഷേമ സമിതിയെ സമീപിച്ചു. സാമ്പത്തിക ശേശി ഇല്ലാത്തതിനാലും ബന്ധുക്കളുടെ പരിഹാസവും ഭയന്നാണ് തങ്ങൾ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറായതെന്നാണ് ഇയാൾ നേരത്തെ പൊലീസിൽ മൊഴി നൽകിയിരുന്നത്. എന്നാൽ കുഞ്ഞിന്റെ ഉപേക്ഷിച്ചത് തെറ്റാണെന്നും ചെയ്തതിൽ പശ്ചാത്തപിക്കുന്നു എന്നും മാതാപിതാക്കൾ ശിശുക്ഷേമ സമിതിയെ അറിയിച്ചു. കുഞ്ഞിനെ അപകടകരമായ നിലയിൽ ഉപേക്ഷിച്ചു എന്ന കേസിൽ...