Sumeesh|
Last Modified ചൊവ്വ, 12 ജൂണ്‍ 2018 (15:56 IST)
മുതിർന്ന മാധ്യമ പ്രവർത്തക ഗൌരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ വെടിയുതിർത്ത പ്രതി പിടിയിലായതായി പൊലീസ്. മറാത്ത സംസാരിക്കുന്ന ഇയാളെ മഹാരാഷ്ട്രയിൽ നിന്നുമാണ് പിടി കൂടിയത് എന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.
സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയിരിക്കുന്നത്. പ്രതിയെ വിശധമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകു എന്ന് അന്വേഷണ സംഘം വ്യക്തമാക്കി
നിലവലിൽ ഹിന്ദുയുവസേന പ്രവർത്തകനായ കെ ടി നവീൻകുമാർ അടക്കം അഞ്ച് പേർക്കേതിരെയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഇപ്പോൾ പിടിയിലായ പ്രതിയാണ് ഗൌരി ലങ്കേഷിന് നേരെ വെടിയുതിർത്തത് എന്നാണ് പൊലീസ് പറയുന്നത്.
2017 സെപ്‌തംബർ 5നായിരുന്നു പശ്ചിമ ബംഗളുരുവിലെ സ്വന്തം വസതിക്ക് മുന്നിൽ വച്ച് ഗൌരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. സമീപത്തെ സി സി ടി വി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ നിന്നുമാണ് പൊലീസിന് പ്രതികളെ കുറിച്ചുള്ള സൂചന ലഭിക്കുന്നത്.