കൊച്ചി|
jibin|
Last Modified ചൊവ്വ, 17 ജൂണ്‍ 2014 (12:59 IST)
ബാർ ലൈസൻസ് വിഷയത്തിൽ സംസ്ഥാന സർക്കാർ സ്വന്തം നയത്തിന് വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി. ഈ വിഷയത്തില്‍ ജൂലായ് ഏഴിനകം നിലപാട് വ്യക്തമാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. മദ്യഉപഭോഗം കുറയ്ക്കണമെങ്കിൽ ബിവറേജസ് ഔട്ട്‌ലെറ്റുകളുടെ എണ്ണം കുറയ്ക്കണമെന്നും കോടതി പറഞ്ഞു.
സംസ്ഥാന സർക്കാർ നിലപാടായ മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറയുന്ന സർക്കാർ കൂടുതൽ ബാർ ലൈസൻസുകൾ അനുവദിക്കുന്നത് എന്തിനാണെന്നും ജസ്റ്റീസ് ഹാറൂൺ ഉൾ റഷീദ് ചോദിച്ചു.
മദ്യ വില്‍പ്പനയിലൂടെ വിനോദസഞ്ചാരമാണ് ലക്ഷ്യമിടുന്നതെങ്കിൽ ആ മേഖലയിൽ മാത്രം ബാറുകള്‍ അനുവദിച്ചാൽ പോരെയെന്നും കോടതി ചോദിച്ചു. നാലു സ്റ്റാറുകൾക്ക് മുകളിൽ ഉള്ള ബാറുകൾക്ക് ലൈസൻസ് നൽകിയാൽ സമ്പന്നര്‍ ബാറുകൾ കൈവശമാക്കുമെന്നും അവര്‍ക്ക് നാലോ അഞ്ചോ സ്റ്റാറുകൾ നേടിയെടുക്കാൻ യാതൊരു ബുദ്ധിമുട്ടും ഇല്ലെന്നും കോടതി പറഞ്ഞു.