കൊച്ചി|
jibin|
Last Modified ചൊവ്വ, 17 ജൂണ്‍ 2014 (11:27 IST)
കേരളത്തില്‍ അടച്ചിട്ടിരിക്കുന്ന ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമെടുക്കാന്‍ നാലാഴ്ച സമയം അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
പത്ത് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ച് പരിഗണിക്കവെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ഈ കാര്യത്തില്‍ നയപരമായ തീരുമാനം ആവശ്യമാണ് അതിനാലാണ് സാവകാശം ആവശ്യപ്പെടുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം.
ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ സ്റ്റാര്‍ പദവിയുള്ള പത്ത് ബാറുടമകള്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ചിനെ സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ബഞ്ച് ഹര്‍ജി തള്ളി. തുടര്‍ന്നാണ് അവര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചത്. വിഷയത്തില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.