'കുബേര'യെ തടയില്ല: ഹൈക്കോടതി

 ഓപ്പറേഷൻ കുബേര , കൊച്ചി , ഹൈക്കോടതി
കൊച്ചി| jibin| Last Modified ചൊവ്വ, 17 ജൂണ്‍ 2014 (11:49 IST)
സംസ്ഥാനത്ത് നടക്കുന്ന ഓപ്പറേഷൻ കുബേരയ്ക്ക് ഹൈക്കോടതിയുടെ പിന്തുണ. കൊള്ളപ്പലിശക്കാർക്കെതിരെ നടക്കുന്ന പരിശോധന തടയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇവര്‍ക്കെതിരെ നടക്കുന്ന പരിശോധനകൾ നിയമവിധേയമായി നടത്താനും ചീഫ് ജസ്റ്റീസ് മഞ്ജുള ചെലൂർ അദ്ധ്യക്ഷയായ ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.

തങ്ങളെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം പണമിടപാടുകാർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം. സംസ്ഥാനത്തെ
പണമിടപാടുകാർക്ക് പൊലീസിൽ നിന്ന് പലതരത്തിലുള്ള പിന്തുണ ലഭിക്കുന്നതായി ആക്ഷേപമുണ്ട്.

ഇത് തികച്ചും ഗൌരവമേറിയ കാര്യമാണ്. പണമിടപാടുകാരുടെ സ്വാധീനമുള്ളതിനാൽ തന്നെ പൊലീസിന് വേണ്ട വിധം പരിശോധന നടത്താനാവുന്നില്ലെന്ന സുപ്രധാന നിരീക്ഷണവും ഹൈക്കോടതി നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :