കൊച്ചി|
jibin|
Last Modified ശനി, 14 ജൂണ്‍ 2014 (14:57 IST)
തെരഞ്ഞെടുപ്പുകളില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെക്കല്‍ കോണ്‍ഗ്രസിന് വലിയ കോട്ടമുണ്ടാക്കിയെന്ന് കെപിസിസി പ്രസിഡന്റ്
വിഎം സുധീരൻ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെക്കല്‍ തിരിച്ചടിയായി തീര്‍ന്നെന്നും
കോണ്‍ഗ്രസിന്റെ മധ്യമേഖല സമ്മേളനത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സിപിഎമ്മും ബിജെപിയും കോണ്‍ഗ്രസും ബാര്‍ ലൈസന്‍സിനായി ഒന്നിക്കുന്നതായും സുധീരൻ ആരോപിച്ചു. പാറമട ലൈസൻസിനു വേണ്ടിയും മണ്ണെടുപ്പിനു വേണ്ടിയും വിവിധ രാഷ്ട്രീയ പാർട്ടികൾ ഒന്നിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.