1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KK Rama, LDF, Election

എൽ ഡി എഫ് അധികാരത്തിൽ വന്നാൽ കൊലപാതകവും അക്രമവും വർധിക്കും, ടി പിയെ ഇല്ലാതാക്കിയവർക്കെതിരെ നിയമസഭയിൽ ശബ്ദിക്കും ; വടകരയിൽ ആർ എം പി ജയിച്ചുവെന്ന് കെ കെ രമ

വടകരയിൽ ജയിച്ചത് ആർ എം പി ആണെന്ന് വടകര മണ്ഡലത്തിലെ ആർ എം പി സ്ഥാനാർത്ഥി കെ കെ രമ വ്യക്തമാക്കി. എൽ ഡി എഫ് ജയിച്ചാൽ കേരളത്തിന് പ്രത്യേകിച്ച് മെച്ചമൊന്നും ഉണ്ടാകില്ലെന്നും അക്രമവും കൊലപാതകവും വർധിക്കുമെന്നും രമ കോഴിക്കോട് പറഞ്ഞു.

കെ കെ രമ

ടി പി ചന്ദ്രശേഖരനെ ഇല്ലാതാക്കിയവർക്കെതിരെ നിയമസഭയിൽ ശബ്ദിക്കും. ഏറ്റവും വലിയ രാഷ്ട്രീയം എന്ന് പറയുന്നത് അത് തന്നെയാണെന്നും രമ വ്യക്തമാക്കി. അതേസമയം, രമയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരു ചാനൽ പ്രചരിപ്പിച്ച വാർത്ത വ്യാജമാണെന്ന് രമ വ്യക്തമാക്കിയിരുന്നു.
അസത്യപ്രചരണം നടത്തി സമൂഹമധ്യത്തില്‍ തന്നെ അപമാനിക്കാനും അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണ് എന്നായിരുന്നു രമയുടെ പ്രതികരണം. 
 
ശനിയാഴ്ച ഉച്ചയോടെയായിരുന്നു രമയ്ക്കു നേരെ ആക്രമണമുണ്ടായത്. എന്നാൽ, അക്രമം ഉണ്ടായിട്ടില്ലെന്നും സംഭവം കെ കെ രമയുടെ  നാടമാണ് എന്നുമായിരുന്നു സി പി എമ്മിന്റെ വിശദീകരണം

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
aparna shaji
അടുത്ത ലേഖനം
തുടർഭരണത്തിനുള്ള ജനങ്ങളുടെ അഭിലാഷമാണ് ഉയർന്ന പോളിംഗ് ശതമാനം, വോട്ട് ചെയ്ത എല്ലാ മലയാളികൾക്കും നന്ദി; ഉമ്മൻചാണ്ടി