അനുബന്ധ വാര്‍ത്തകള്‍
- ദുരഭിമാനക്കൊലയല്ല, വിവാഹം നടത്താൻ നീനുവിന്റെ പിതാവ് സമ്മതിച്ചിരുന്നെന്ന് പ്രതിഭാഗം; കെവിൻ വധകേസിൽ വിധി പറയുന്നത് 22ലേക്ക് മാറ്റി
- സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്നത് അരലക്ഷം കേസുകള്‍
- മുഖ്യമന്ത്രി ഇടപെട്ടു; എസ്ഐ ഷിബു സർവീസിലേക്കില്ല - ഉത്തരവ് മരവിപ്പിച്ച് സർക്കാര്‍
- സിഖ് മതത്തെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കൂ, കോടതി അമേരിക്കക്കാരനായ യുവാവിന് നൽകിയ ശിക്ഷ ഇങ്ങനെ !
- ‘ഇവളെ കാണാൻ ആണുങ്ങളെ പോലെയുണ്ട്, ഒരു ആണിനും ഇവളോട് ആകർഷണം തോന്നില്ല‘, കൂട്ടബലാത്സംഗത്തിന്റെ തെളിവുകൾ മുന്നിലുണ്ടായിട്ടും പ്രതികളെ വിട്ടയക്കാൻ കോടതി കണ്ടെത്തിയ കാരണം ഇങ്ങനെ !
കെവിൻ വധം: 10 പ്രതികൾ കുറ്റക്കാർ, നീനുവിന്റെ പിതാവ് ചാക്കോയെ വെറുതേ വിട്ടു, ദുരഭിമാനക്കൊലയെന്ന് കോടതി, വിധി മറ്റന്നാൾ
കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തി.
കെവിൻ വധക്കേസിൽ പത്തു പ്രതികളും കുറ്റക്കാരാണെന്ന് കോടതി. പതിനാല് പ്രതികളെ വെറുതെ വിട്ടു. കോട്ടയം പ്രിസിപ്പൽ സെഷൻസ് കോടതിയാണ് പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കോടതി കണ്ടെത്തി. കേസ് വിധി പറയാനായി കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. കുറ്റക്കാർക്കെതിരെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തൽ ഉൾപ്പെടെയുള്ള പത്ത് വകുപ്പുകൾ നിലനിൽക്കും.
കെവിന്‍റെ ഭാര്യ നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോണ്‍, സഹോദരന്‍ സാനു ചാക്കോ എന്നിവരുള്‍പ്പടെ ആകെ 14 പ്രതികളാണ് കേസിൽ ഉള്ളത്. ഈ വർഷം ഏപ്രില്‍ 24 ന് തുടങ്ങിയ വിചാരണ മൂന്ന് മാസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഒന്നാം പ്രതി നീനുവിന്‍റെ സഹോദരന്‍ സാനു ചാക്കോ ഉൾപ്പെടെയുള്ള പത്തുപേരാണ് കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഞ്ചാം പ്രതി നീനുവിന്‍റെ അച്ഛന്‍ ചാക്കോ ജോൺ എന്നീ നാലുപേരെയാണ് സംശയത്തിന്‍റെ ആനുകൂല്യത്തിൽ വെറുതെ വിട്ടത്.
താഴ്ന്ന ജാതിയില്‍പ്പെട്ട കെവിനെ വിവാഹം കഴിച്ചാല്‍ കുടുംബത്തിന് അപമാനം ഉണ്ടാകുമെന്ന നീനുവിന്‍റെ സഹോദരനും ഒന്നാം പ്രതിയുമായ സാനു ചാക്കോയുടെ വാട്സ്ആപ്പ് സന്ദേശം പ്രോസിക്യൂഷൻ കോടതിയില്‍ ഹാജരാക്കിയിരുന്നു. കെവിന് നീനുവിനെ വിവാഹം ചെയ്ത് നല്‍കാമെന്ന് അച്ഛൻ ചാക്കോ ഒത്ത് തീര്‍പ്പ് ചര്‍ച്ചയില്‍ പറഞ്ഞത് കൊണ്ട് ദുരഭിമാനക്കൊല അല്ലെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം.