ബൈക്കിൽ രണ്ട് പേർ യാത്ര ചെയ്യരുത്, വർക്ക് ഷോപ്പുകൾ അടഞ്ഞ് തന്നെ കിടക്കും; ഇളവുകള്‍ തിരുത്തി കേരളം

അനു മുരളി| Last Updated: തിങ്കള്‍, 20 ഏപ്രില്‍ 2020 (14:03 IST)
ലോക്ക് ഡൗണിൽ വരുത്തിയ ഇളവുകൾ തിരുത്തി സംസ്ഥാന സർക്കാർ. കേന്ദ്ര സർക്കാരിന്റെ അതൃപ്തിയെ തുടർന്നാണ് ഇളവുകൾ നീക്കിയത്. ബാർബര്‍ ഷോപ്പുകളും ഹോട്ടലുകളും തുറക്കാനുള്ള അനുമതിയാണ് കേരളം തിരുത്തിയിരിക്കുന്നത്. ബാര്‍ബര്‍ ഷോപ്പുകള്‍, ഭക്ഷണശാലകള്‍, വര്‍ക്ക്ഷോപ്പുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഹ്രസ്വദൂര ബസ് സര്‍വീസുകള്‍ക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്നത്. ഇതാണിപ്പോൾ തിരുത്തിയത്.

പുതിയ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കുവാന്‍ വൈകും. ആളുകള്‍ക്ക് ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഉത്തരവും സംസ്ഥാനം പിന്‍വലിച്ചു. പാഴ്സൽ സൗകര്യം തന്നെ തുടരാനാണ് അറിയിപ്പ്. ബൈക്കില്‍ രണ്ട് പേർക്ക് യാത്ര അനുവദിക്കില്ലെന്നും വര്‍ക്ക് ഷോപ്പുകള്‍ തുറക്കാന്‍ കേന്ദ്രത്തോട് അനുമതി തേടുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരത്തെ സംസ്ഥാനം ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്ർ വര്‍ക്ക്ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :