സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ബസ് നിരത്തിലിറക്കാന്‍ കഴിയില്ല; ലോക്ക് ഡൗണ്‍ ഇളവ് വന്നാലും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തില്ലെന്ന് ഉടമകള്‍

തിരുവനന്തപുരം| അനിരാജ് എ കെ| Last Modified ശനി, 18 ഏപ്രില്‍ 2020 (19:32 IST)
സംസ്ഥാനത്ത് ലോക്ക് ഡൗണിന് ഇളവു വന്നാലും സ്വകാര്യ ബസുകള്‍ നിരത്തിലിറക്കില്ലെന്ന് ബസുടമകള്‍. സര്‍ക്കാരിന്റെ മാനദണ്ഡമനുസരിച്ച് സര്‍വീസ് നടത്തിയാല്‍ വന്‍ നഷ്ടമുണ്ടാകുമെന്നും തൊഴിലാളികളുടെ കൂലി മുതലായ കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായമുണ്ടായാലേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്നും ബസുടമകള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് ബസിലെ ഒരു സീറ്റില്‍ ഒരാള്‍ക്കുമാത്രമേ ഇരിക്കാന്‍ സാധിക്കുകയുള്ളു. നിന്നുകൊണ്ട് യാത്ര ചെയ്യാനും കഴിയില്ല. അങ്ങനെ നോക്കുകയാണെങ്കില്‍ ഒരു ബസില്‍ 15 പേര്‍ക്കുമാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത് വന്‍ നഷ്ടമാണ് ഉടമകള്‍ക്കുണ്ടാക്കുന്നത്. ലോക്ക് ഡൗണ്‍ മൂലം നിലവില്‍ പ്രതിദിനം 10 കോടിയുടെ നഷ്ടമാണ് ഈ മേഖലയില്‍ ഉണ്ടാകുന്നതെന്നും ഉടമകള്‍ വ്യക്തമാക്കി. തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ പറഞ്ഞിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :