1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather September 12

Kerala Weather: മഴ തുടരും; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യത

Kerala Weather September 12
Kerala Weather: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. 
 
അതേസമയം, തെക്കു ഒഡിഷ തീരത്തിന് സമീപമായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്കു ഒഡിഷക്കു സമീപമായി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു-വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യത. മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത 3 ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യത. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മൂവാറ്റുപുഴയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു