അനുബന്ധ വാര്‍ത്തകള്‍
- വടക്കൻ ജില്ലകളിൽ അതിതീവ്രമഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, ശക്തമായ കാറ്റിനും സാധ്യത
- Kerala Weather: അതിതീവ്ര മഴ തുടങ്ങി; മൂന്നിടത്ത് റെഡ് അലര്‍ട്ട്, ഒന്‍പത് ജില്ലകളില്‍ ഓറഞ്ച്
- അരുവിക്കര ഡാം തുറക്കുന്നു; സമീപ പ്രദേശങ്ങളില്‍ ജാഗ്രത
- Kerala Weather: കേരളത്തില്‍ അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ്
- Monsoon to hit Kerala Live Updates: കാലവര്‍ഷം എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; സംസ്ഥാനത്ത് പരക്കെ മഴ
Kerala Weather: കാലവര്‍ഷം എത്തി; വരും ദിവസങ്ങളില്‍ അതീവ ജാഗ്രത, പേടിക്കണം കാറ്റിനെ
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനു മുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യത
Kerala Weather: സംസ്ഥാനത്തു കാലവര്‍ഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു. സാധാരണയിലും എട്ട് ദിവസം മുന്‍പേ എത്തിയ കാലവര്‍ഷം 2009 ന് ശേഷം (മെയ് 23) ഏറ്റവും നേരത്തെ എത്തിയ കാലവര്‍ഷമാണ് ഇത്തവണത്തെത്. 1990 (മെയ് 19) ആയിരുന്നു 1975 ന് ശേഷം ഏറ്റവും നേരത്തെ കേരളത്തില്‍ കാലവര്‍ഷം എത്തിയത്.
മധ്യ കിഴക്കന്‍ അറബിക്കടലിലെ തീവ്ര ന്യുനമര്‍ദ്ദം കൊങ്കണ്‍ തീരത്തിനു മുകളില്‍ രത്നഗിരിക്ക് സമീപം കരയില്‍ പ്രവേശിക്കാന്‍ സാധ്യത. മെയ് 27 ഓടെ മധ്യ പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യുനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 26 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 28 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യത.
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (24/05/2025) മുതല്‍ 28/05/2025 വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കണ്ണൂരും കാസര്‍ഗോഡും ഇന്ന് റെഡ് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.