1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Weather Rain Alert

Kerala Weather: അതിതീവ്ര മുന്നറിയിപ്പ് പിന്‍വലിച്ചു; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച്

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത

Kerala Weather Rain Alert
Kerala Weather: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് പിന്‍വലിച്ചു. കണ്ണൂരും കാസര്‍ഗോഡും ഉണ്ടായിരുന്ന റെഡ് അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടാക്കി പുതുക്കി. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. 
 
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യത. 
 
കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിനു വിലക്ക് നിലനില്‍ക്കുന്നു. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
 
മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങി. ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍ മേഖലകളില്‍ മണ്‍സൂണ്‍ ശക്തമാകും. കേരളത്തില്‍ പൊതുവെ ഇനിയുള്ള ദിവസങ്ങളില്‍ മഴ കുറയും. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ഉച്ചകഴിഞ്ഞും രാത്രിയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും. 
About Writer
രേണുക വേണു
അടുത്ത ലേഖനം
ലഹരിക്കേസില്‍ പിടികൂടിയ പ്രതി സ്‌കൂട്ടറുമായി എത്തിയ ഭാര്യക്കൊപ്പം കടന്നുകളഞ്ഞു