തൃശൂര്‍ ജില്ലയില്‍ ആറിടങ്ങളില്‍ സൈറണ്‍ മുഴങ്ങും; പരിഭ്രാന്തരാകേണ്ട

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ അറിയിച്ചു

Kerala Weather 2024
Kerala Weather 2024
രേണുക വേണു| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (16:37 IST)

ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള കവചം മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച 85 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണം നാളെ നടത്തും. തൃശൂര്‍ ജില്ലയില്‍ ആറ് സ്ഥലങ്ങളില്‍ സൈറണുകള്‍ വിവിധ സമയങ്ങളിലായി മുഴങ്ങും.

Read Here:
മോഹിച്ചു, പക്ഷേ കിട്ടിയില്ല! എന്താണ് സുരേഷ് ഗോപി ആഗ്രഹിച്ച കാബിനറ്റ് മന്ത്രിസ്ഥാനം?


എം.പി.സി.എസ് കടപ്പുറം, ജി.എഫ്.എസ്.എസ്.എസ് നാട്ടിക, മണലൂര്‍ ഐ.ടി.ഐ, ജി.എഫ്.എസ്.എസ്.എസ് കൈപ്പമംഗലം, എം.പി.സി.എസ് അഴീക്കോട്, ചാലക്കുടി മോഡല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ സൈറണുകളാണ് പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കുക. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :